ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തി. സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ളതും തിരിച്ച് ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ളതുമായ വിമാനങ്ങൾക്കുമാണ് വിലക്ക്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള വിമാന സർവീസുകളും റദ്ദാക്കി. സൗദി ഈ തീരുമാനം എടുത്തത് ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്.
രാജ്യത്തെ ചുവന്ന തെരുവുകൾ വീണ്ടും ഉണരുമ്പോൾ; കോണ്ടം മാത്രം പോര, മാസ്കും സാനിറ്റൈസറും നിർബന്ധം
ഇന്ത്യയെ കൂടാതെ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങൾക്കും വിലക്കുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ വ്യക്തമാക്കി.സൗദിയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരും രണ്ടാഴ്ചയുടെ ഇടവേളയിൽ ഇന്ത്യ സന്ദർശിച്ചിരിക്കാനും പാടില്ല. കരാർ പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ വിമാന സർവീസ് തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് യാത്രാ വിലക്ക് സൗദി പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾക്ക് വിലക്ക് ബാധകമല്ല.
അതേസമയം ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83,347 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,085 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 56,46,011 ലാണ് എത്തി നിൽക്കുന്നത്. 90,020 ആണ് മരണസംഖ്യ. ചികിത്സയിലുള്ളത് 9,68,377 പേരാണ്. രോഗം ഭേദമായവരുടെ എണ്ണം 45,87,614 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക