തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം പടരുന്നത് തടയുന്നതിനായി വീണ്ടും പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയേക്കുമെന്ന് സൂചന. ഇന്നു വൈകിട്ട് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യും.
കോവിഡിന്റെ ആദ്യ ദിനങ്ങളില്‍ പൊലീസ് കര്‍ശനമായി ഇടപെടുകയും ഒരുപരിധിവരെ നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അണ്‍ലോക്ക് 2 മുതല്‍ പൊലീസ് അയഞ്ഞതോടെ ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥിതിയുണ്ടായി. ഇതേതുടർന്നാണ് വീണ്ടും പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാർ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക