ഓൺലൈൻ ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന്റെ പേരിൽ പന്ത്രണ്ട് വയസുകാരിയായ മകളെ പെൻസിൽകൊണ്ട് അമ്മ കുത്തിപരുക്കേൽപ്പിച്ചു. സംഭവം മുംബൈയിലാണ്. അധ്യാപകൻ ഓൺലൈൻ ക്ലാസിനിടെ ചോദിച്ച ചോദ്യങ്ങൾക്ക് കുട്ടിക്ക് മറുപടി നൽകാനായില്ല. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ കുട്ടിയുടെ മുതുകിൽ കൂർത്ത മുനയുള്ള പെൻസിൽ ഉപയോഗിച്ച് ആഞ്ഞ് കുത്തുകയായിരുന്നു. ഇവർ കുട്ടിയെ നിരവധി തവണ കുത്തിപരുക്കേൽപ്പിച്ചു.
ചൈൽഡ് ലൈൻ പ്രവർത്തകരെ സംഭവം കണ്ടുനിന്ന ഇളയ സഹോദരി വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുംബൈ സാന്റാക്രൂസ് പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക