കണ്ണൂർ :അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വിധവകള്‍ സര്‍വ്വീസ് പെന്ഷന്, കുടുംബ പെന്ഷന് എന്നിവ കൈപറ്റുന്നവരും പ്രായപൂര്‍ത്തിയായ മക്കള്‍ ഉള്ളവരും ആകരുത്. വിധവയെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന മറ്റ് ധന സഹായമോ ലഭിക്കുന്നവരായിരിക്കരുത്. (ആശ്വാസ കിരണം,സമാശ്വാസം തുടങ്ങിയവ).
ഇനി യാത്രക്കാർ ഭാരം ചുമക്കേണ്ട, പരിഷ്കാരങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ
വിധവ,അപേക്ഷകയുടെ പരിചരണത്തില്‍ കഴിയുന്ന വ്യക്തിയാണെന്നും വിധവയാണെന്നും തദ്ദേശ സ്വയഭരണ സ്ഥാപന പ്രതിനിധി/വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ സൗകര്യമോ ഉള്ളവരായിരിക്കരുത്. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. ഏതെങ്കിലും സ്ഥാപനത്തില്‍ താമസക്കാരിയായി കഴിയുന്ന വിധവകള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷകള്‍ നവംബര്‍ 20നകം അതത് സ്ഥലത്തെ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം.
വയസ്സ് തെളിയിക്കുന്നതിനായി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ഇലക്ഷന് ഐഡി കാര്‍ഡ്/ആധാര്‍ കാര്‍ഡ്/റേഷന്‍ കാര്‍ഡ് എന്നിവയിലേതിന്റെയെങ്കിലും പകര്‍പ്പ്, വില്ലേജ് ഓഫീസില്‍ നിന്ന് വാങ്ങുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്(മുന്‍ഗണനാ വിഭാഗം/ബിപിഎല്‍ വിഭാഗത്തില്‍ പ്പെടുന്നവര് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി), അപേക്ഷകന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കേണ്ടതാണ്.
വിദ്യാഭ്യാസ ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷ ഫോറം ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ഐസിഡിഎസ് ഓഫീസ്, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നോ വനിതാ ശിശു വികസന വകുപ്പിന്റെ wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക