ഇടുക്കി: കവുന്തിയില്‍ നിന്ന് കോവിഡ് പോസ്റ്റിവായ രണ്ട് അതിഥി തൊഴിലാളികള്‍ മുങ്ങിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്. കൊവിഡ് പോസ്റ്റീവായതിനു പിന്നാലെ ഞയറാഴ്ച രാത്രിയോടെയാണ് അതിഥി തൊഴിലാളികള്‍ ഫോണ്‍ സ്വീച്ച് ചെയ്ത് സ്ഥലം വിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നിമിഷം പോലും അധികാരത്തിൽ തുടരരുതെന്ന് കെ.സുധാകരൻ എംപി
അന്വേഷണം നടത്തുന്നത് നടുംകണ്ടം പൊലീസും ആരോഗ്യവകുപ്പും സംയുക്തമായായണ്. ജോലി സ്ഥലത്തുനിന്ന് രോഗം സ്ഥിരീകരിച്ചത്, മധ്യപ്രദേശ് സ്വദേശികള്‍ക്കാണ്. തൊഴിലാളികളെ കുറിച്ച്, 24 മണിക്കൂര്‍ പിന്നിട്ടിട്ടും യാതൊരുവിധ വിവരവും ലഭിച്ചിരുന്നില്ല. ഇവര്‍ രോഗം മറിച്ചുവെച്ച് മറ്റ് തോട്ടങ്ങളില്‍ ജോലിയില്‍ കയറിയിരിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം ബൈസന്‍വാലിയിലെ തോട്ടത്തില്‍ നിന്ന് ഇത്തരത്തില്‍ രോഗം കണ്ടെത്തിയവരെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക