ജനുവരി ഒന്ന് മുതൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത്. ഒരേസമയം 50% വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കുകയുള്ളു. ക്ലാസ്സുകളിലും സ്കൂളുകളിലും എന്തെല്ലാം ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നതിനെ സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
തൃശൂർ മേയർ പദവി ആർക്കെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും
ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിലായിരിക്കും ക്ലാസുകൾ. 10, 12 ക്ലാസുകളിൽ മുന്നൂറിൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്ന് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ കോവിഡ് സെൽ രൂപീകരിക്കണം. വാർഡ് അംഗം, ഹെൽത്ത് ഇൻസ്പെക്ടർ. പിടിഎ പ്രസിഡന്റ്, അധ്യാപക, വിദ്യാർഥി പ്രതിനിധികൾ എന്നിവർ സെല്ലിൽ വേണം. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം സ്കൂളിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ഈ സെൽ ഉറപ്പാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക