ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അവകാശം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും ഇതുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പു വച്ചു. കരാര്‍ 50 വര്‍ഷത്തേക്കാണ്. ഇതുസംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തത് എയര്‍പോര്‍ട്ട് അതോറിറ്റിയാണ്. മാത്രമല്ല ജയ്പുര്‍, ഗോഹട്ടി വിമാനത്താവളങ്ങളുടെയും നടത്തിപ്പവകാശവും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
‘മഹത്തായ ഭാരതീയ അടുക്കള’യെക്കുറിച്ച് അശ്വതി
അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം. അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഒക്ടോബറില്‍ തളളിയിരുന്നു. പിന്നീട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിനിടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം എയര്‍പോര്‍ട്ട് അതോറിറ്റി അദാനി ഗ്രൂപ്പിന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക