എറണാകുളം: കെ വി തോമസ് കോണ്‍ഗ്രസ് വിട്ടു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് അറിയിച്ചു. കൂടാതെ നേതൃത്വം ഇക്കാര്യം ആലോചിക്കും. തോമസുമായി ഇതുവരെ സിപിഎം ചര്‍ച്ച നടത്തിയിട്ടില്ല. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും സി.എന്‍. മോഹനന് പറഞ്ഞു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി
കോണ്‍ഗ്രസ് നേതൃത്വവുമായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ കെ.വി. തോമസ് അതൃപ്തിയിലായിരുന്നു. കെ.വി. തോമസിന്റെ പേര് വീണ്ടും സജീവമാകുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക