ഡൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായത്തെ നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. 21കാരിയായ ദിശ രവിയുടെ അറസ്റ്റിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഭിപ്രായ പ്രകടനം. ഡൽഹി പൊലീസിനു മേൽ രാഷ്ട്രീയ സമ്മർദ്ദമില്ലെന്നും അമിത് ഷാ പറഞ്ഞു. ദിശയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രതികരണം.
അതേസമയം, ദിശ രവിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിശയെ പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി പൊലീസ് കൂടുതൽ ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് വിവരം. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ദിശ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. എഫ്.ഐ.ആർ വിവരങ്ങൾ ചോർത്തിയ മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ദിശ രവി ഡൽഹി ഹൈകോടതിയിൽ നൽകിയ ഹർജിയും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക