ആർ. ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി കുമ്മനം രാജശേഖരൻ. ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും തിരുവനന്തപുരത്ത് ബിജെപി വോട്ടിൽ പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ ജയിച്ചപ്പോൾ തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നുവെന്നും കൂടാതെ ആരുമായും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്നും കുമ്മനം പറഞ്ഞു.
പലരും പല അഭിപ്രായങ്ങളും പറയും. അതൊന്നും ബിജെപിയുടെ അഭിപ്രായമല്ലെന്നും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക