മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ നാളെയാണ് റിലീസ് ചെയ്യുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. ചിത്രത്തില്‍ നടി അഹാന കൃഷ്ണയുടെ അനുജത്തിയായ ഇഷാനി കൃഷ്ണയും അഭിനയിച്ചിട്ടുണ്ട്.
ചിത്രീകരണം തുടങ്ങിയ സമയത്ത് നല്ല പേടിയുണ്ടായിരുന്നു മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍. എന്നാല്‍ അഭിനയിച്ചപ്പോള്‍ വിചാരിച്ച അത്ര പേടിയൊന്നും തോന്നിയില്ലെന്നാണ് ഇഷാനി പറഞ്ഞത്. രാഷ്ട്രീയം പൊതുവെ താത്പര്യമുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും വണ്‍. എല്ലാവരും തിയറ്ററില്‍ തന്നെ പോയി സിനിമ ചെയ്യണമെന്നും ഇഷാനി പറഞ്ഞു.
‘മമ്മൂട്ടി സാറുമായി മൂന്ന് നാല് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ട്. അതില്‍ രണ്ട് സീനുകള്‍ സെക്രട്ടറിയേറ്റിനകത്താണ്. അതില്‍ ഒത്തിരി പേരുണ്ട്. അതൊരിക്കലും ഒരു കോമ്പിനേഷന്‍ സീന്‍ എന്നൊന്നും പറയാന്‍ പറ്റില്ല. എനിക്ക് തോന്നുന്നു ആ സീനില്‍ വണ്ണിലെ എല്ലാവരും ഉണ്ടെന്ന്. മമ്മൂട്ടി സര് ആയിട്ട് മാത്രം ഞാനും മാത്യുവും ആയിട്ടുള്ള സീനുണ്ട്. സാറിന്‍രെ ഓഫീസില്‍ പോകുന്ന പോലെ ഒക്കെ. എന്റെ ഷൂട്ട് തുടങ്ങി രണ്ടാമത്തെ ദിവസം തന്നെ ഉണ്ടായിരുന്നു ആ സീന്‍.
മമ്മൂട്ടി സാറുമായി ആദ്യം അഭിനയിക്കാന്‍ എനിക്ക് പേടിയുണ്ടായിരുന്നു. ഡയലോഗ് ഒക്കെ തെറ്റിച്ചാല്‍ എന്ത് സംഭവിക്കും എന്നൊക്കെ. പക്ഷെ ഒരുമിച്ച് സീന്‍ ചെയ്തപ്പോള്‍ ഞാന്‍ വിചാരിച്ച അത്രയൊന്നും പേടിയുണ്ടായിരുന്നില്ല.’
https://www.facebook.com/onemovieofficial/posts/500845417992517
പ്രതികരിക്കാൻ ഇവിടെ എഴുതുക