കെ.ടി ജലീലിന്റേത് നല്ല തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. രാഷ്ടീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണ് കെ.ടി ജലീലിന്റേതെന്നും രാജി വച്ച തീരുമാനം സ്വാഗതാർഹമാണെന്നും തെറ്റ് ചെയ്തു എന്ന് ആരും അംഗീകരിക്കുന്നില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചയോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവച്ചത്. ബന്ധുനിയമന വിവാദത്തിൽ ലോകായുക്താ വിധിക്കെതിരായ ഹർജി പരിഗണിക്കവെയാണ് ജലീലിന്റെ രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക