സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകൾ ഉൾപ്പെടെ തുറക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. തുറക്കാന്‍ അനുമതിയുള്ള കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടികളാണ് നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്രകൾ അനുവദിക്കൂ.
സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവം, വെര്‍ച്വൽ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും
കോവിഡ് മാനദണ്ഡങ്ങൾ പാലിയ്ക്കാത്ത പക്ഷം, കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കും. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതുകയും മറ്റുള്ളവര്‍ സത്യവാങ്മൂലം കരുതുകയും വേണം. കൃത്യമായ കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സ്ഥാപനങ്ങളെല്ലാം തുറക്കുന്നതിന് അനുമതി നൽകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക