തന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് അശ്ലീല ചാറ്റ് നടത്തുന്നുവെന്ന് നടി ശാലു കുര്യന്. ഇന്‍സ്റ്റഗ്രം പേജില്‍ ലൈവില്‍ എത്തിയാണ് താരത്തിന്റെ പ്രതികരണം. വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ശാലു വീഡിയോയില്‍ വ്യക്തമാക്കി.
”എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ആകെ ഒരു പ്രൊഫൈല്‍ മാത്രമേയുള്ളു. അത് ബ്ലൂ ടിക്ക് ഉള്ള ശാലു മെല്വിന് എന്ന പ്രൊഫൈലാണ്. മറ്റൊരു പ്രൊഫൈലും എനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഇല്ല. അങ്ങനെ ഏതെങ്കിലും കണ്ടിട്ടുണ്ടെങ്കിലും അതൊക്കെ ഫേക്ക് ആണ്.”
”അത് വഴി വളരെ മോശമായ ചാറ്റിംഗ് ആണ് നടക്കുന്നത്. ഏതെങ്കിലും ഫേക്ക് ഐഡി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെകില് അറിയിക്കുക. ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്” എന്ന് ശാലു പറഞ്ഞു. ഫേക്ക് അക്കൗണ്ടിന്റെ ഇന്‍സ്റ്റാഗ്രാം ലിങ്കും നടി കമന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക