രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണമാസക്കാലം. വൃതശുദ്ധിയുടെ നാളുകൾ കൂടിയാണ് കർക്കിടകം. മനസിന്റെ സമാധാനത്തിനും സ്വയം നവീകരണത്തിനും രാമായണ പാരായണത്തേക്കാൾ വലുതായി മറ്റൊന്നുമില്ല എന്ന് വിശ്വസിക്കുന്നവർക്ക് ഈ രാമായണമാസവും പുണ്യം നിറഞ്ഞതാവട്ടെ. ജീവിത രീതിയിലും ഭക്ഷണം, ദിനചര്യകൾ എന്നിവയിലും പ്രത്യേക ശ്രദ്ധ കൊണ്ടുവരാറുണ്ട് പലരും രാമായണം മാസത്തിൽ. ശാരീരിക ആരോഗ്യത്തിനും അർഹമായ പരിഗണന നൽകുന്ന കാലയളവ് കൂടിയാണ് കർക്കിടകം. മലയാള വർഷത്തിന്റെ അവസാന മാസമായ കർക്കിടകത്തെ വൃത്തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണ് പൊതുവിൽ പറയാറുള്ളത്.
അന്ധകാരം നീക്കി വിജ്ഞാനത്തിന്റെ വെളിച്ചം നൽകുന്നതിനായാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് വിശ്വാസം. ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് ഈ മാസം. കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരാനുള്ള വഴിയായാണ് രാമായണം പാരായണത്തെ വിശ്വാസികൾ കാണുന്നത്. ഒരു മാസത്തെ തികഞ്ഞ ആത്മീയ ജീവിതചര്യ അടുത്ത ഒരു വർഷത്തേക്ക് ഗൃഹത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നും വിശ്വാസിക്കുന്നു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിലും പ്രതീക്ഷയോടെ നല്ലൊരു കാലത്തേയ്ക്കായുള്ള പ്രാർത്ഥനകൂടിയാകട്ടെ ഈ രാമായണമാസക്കാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക