മുന്‍ മന്ത്രി എം.എം. മണിക്ക് എതിരായ പരാമര്‍ശത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സംവിധായകന് ജൂഡ് ആന്തണി. എം.എം. മണി മന്ത്രിയായപ്പോള്‍ ‘സ്കൂളില്‍ പോകേണ്ടിയിരുന്നില്ല’ എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് അറിവില്ലായ്മ കൊണ്ടായിരുന്നു എന്ന് ജൂഡ് പ്രതികരിച്ചു.
സ്കൂളില്‍ പോകാന്‍ പറ്റാതിരുന്ന ബാല്യകാലം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ആളാണെന്നും പിന്നീടാണ് അറിഞ്ഞത്. വിദ്യാഭ്യാസമല്ല മന്ത്രിയാകാനുള്ള മാനദണ്ഡമെന്ന തിരിച്ചറിവും പിന്നീടാണ് ഉണ്ടായത്. അതെനിക്ക് പറ്റിയ തെറ്റായിരുന്നു.
രണ്ടാമത് അദ്ദേഹം എംഎല്‍എ ആയപ്പോള്‍ മനസ് നിറഞ്ഞ് അഭിനന്ദിച്ചുവെന്നും ജൂഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക