ന്യൂഡൽഹി:ആധാറിന് അപേക്ഷിക്കുന്നതിന് പ്രവാസികൾക്ക് ഇളവ് അനുവദിച്ച് യുഐഡിഎഐ. ഇനിമുതൽ പ്രവാസികൾക്ക് നാട്ടിലെത്തിയാലുടൻ ആധാറിന് അപേക്ഷിക്കാനാവും.
നേരത്തെ പ്രവാസികൾക്ക് ആധാറിന് അപേക്ഷിക്കാൻ നാട്ടിലെത്തി 182 ദിവസത്തോളം കാത്തിരിക്കണമായിരുന്നു. ഇതിലാണ് ഇളവ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ തൊട്ടെടുത്ത ആധാർ എന്റോൾമെന്റ് സെന്ററിൽ പോയി ആധാറിന് അപേക്ഷിക്കാം.
ആധാറിന് അപേക്ഷിക്കാൻ കാത്തിരിക്കേണ്ട സാഹചര്യം ഏറെപേർക്കാണ് ബുദ്ധിമുട്ടുണ്ടാക്കിയത്.ഏറെ പേർക്ക് സർക്കാർക്കാണ് ആനുകൂല്യങ്ങൾ വരെ മുടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം മെയിൽ പ്രവാസികൾക്ക് ആധാർ എടുക്കുന്നതിനുള്ള നിബന്ധനയിൽ ഇളവ് വരുത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ള പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ ആധാറിന് അപേക്ഷിക്കാൻ സാധിക്കുന്ന വിധം വ്യവസ്ഥയിൽ ഇളവ് വരുത്തുമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്.ഈ വാഗ്ദാനമാണ് പ്രാബല്യത്തിൽ ആവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക