മുംബൈ: മുംബൈയിലെ കാന്തിവാലി വെസ്റ്റിലെ കെട്ടിടത്തിൽ തീപിടിത്തം. ആളുകൾ ടെറസിൽ കുടുങ്ങി. കാന്തിവാലി വെസ്റ്റിലുള്ള കെട്ടിടത്തിലാണ് തിങ്കളാഴ്ച തീപിടിത്തമുണ്ടായത്. 45 പേരെങ്കിലും കെട്ടിടത്തിന്റെ ടെറസിൽ കുടുങ്ങിയിരുന്നു, ഇതിൽ 40 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
കെട്ടിടത്തിന്റെ മീറ്റർ ബോക്സിലുണ്ടായ തീപിടിത്തമാണ് തീ പടരാൻ ഇടയാക്കിയതെന്ന് വൃത്തങ്ങൾ പറഞ്ഞു. താമസിയാതെ കെട്ടിടത്തിനുള്ളിൽ പുക പടർന്നു.
ശ്വാസംമുട്ടൽ അനുഭവപ്പെട്ട അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരെ ബിഡിബിഎ മുനിസിപ്പൽ ജനറൽ ആശുപത്രിയിലേക്കും മറ്റ് രണ്ട് പേരെ ഭാസ്കർ ആശുപത്രിയിലേക്കും അയച്ചിട്ടുണ്ട്. എല്ലാ രോഗികളും സുഖമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക