Home BEAUTY & FASHION കണ്ണാണ് വലുത്.. കാക്കണം നിധി പോലെ..

കണ്ണാണ് വലുത്.. കാക്കണം നിധി പോലെ..

കണ്ണിന്റെ മൂല്യമെന്തെന്ന് മറ്റൊരാൾ പറയാതെ തന്നെ നമുക്കറിയാവുന്നതാണ്. കണ്ണുകളുടെ ആരോഗ്യം എപ്പോഴും വളരെയധികം പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. ഇപ്പോൾ മിക്കവരും ജോലി എന്നാൽ തന്നെ ഇടവേളകളില്ലാതെ കമ്പ്യൂട്ടറിലും ഫോണിലും നോക്കി ഇരുന്നുകൊണ്ടാണ്. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ കാര്യമാണ്. മിക്കവരുടെയും ജോലിയും പഠനവുമെല്ലാം ഇത്തരത്തിലാണ്. അതിനാൽ തന്നെ കണ്ണുകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്.

ഹിലക്‌സ് ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് ഇന്ത്യയിൽ, ഡെലിവറിക്ക് തുടക്കമിട്ടു

എങ്ങനെയെല്ലാമാണ് കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിൽ മുൻകൈ എടുക്കേണ്ടത് എന്ന് നോക്കാം. കമ്പ്യൂട്ടറിൽ കൂടുതൽ നേരം ജോലി ചെയ്യുന്നവരാണെങ്കിൽ സിസ്റ്റവുമായി കൃത്യമായ അകലം പാലിച്ചിരിക്കുവാൻ ശ്രദ്ധിക്കണം. കമ്പ്യൂട്ടറിന്റെ സ്ക്രീൻ നിങ്ങളുടെ കണ്ണിൽ നിന്ന് ഉചിതമായ അകലത്തിലായിരിക്കണം ഉണ്ടാകേണ്ടത്. അതായത്, ഏകദേശം ഒരു കൈയുടെ നീളത്തിന്റെ അകലത്തിൽ കണ്ണ് നിരപ്പിൽ നിന്ന് അൽപ്പം താഴെയും ആയിരിക്കണം.

ഒരു യുഗം അവസാനിക്കുന്നു… ഐപോഡിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുവാനൊരുങ്ങി ആപ്പിൾ

കമ്പ്യൂട്ടറിന്റെ സ്ഥാനവും അതിലെ ബ്രൈറ്റ്നസും കൃത്യമായി ക്രമീകരിക്കുവാൻ ശ്രദ്ധിക്കണം. കണ്ണുകൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ വെളിച്ചത്തിൽ പ്രവർത്തിക്കുകയാണ് കൂടുതൽ നല്ലത്. ഇതായിരിക്കും കണ്ണുകൾക്ക് കൂടുതൽ സുഖകരമാകുക. സൂര്യപ്രകാശത്തിന്റെ വെളിച്ചത്തിലുള്ള പ്രവർത്തനങ്ങൾ കണ്ണുകൾക്ക് വിശ്രമം നൽകുവാനും സഹായിക്കും.

ആപ്പിൾ സ്റ്റെപ് ബാക്ക്.. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി ഇനി ആപ്പിൾ അല്ല..!

മറ്റൊന്ന് ജോലി ചെയ്യുമ്പോൾ ഇടവേളകൾ എടുക്കുവാൻ ശ്രദ്ധിക്കുക എന്നതാണ്. വീട്ടിലിരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ പ്രത്യേകിച്ചും. ഓരോ മണിക്കൂറിലും കുറഞ്ഞത് 5 മിനിറ്റെങ്കിലും സ്ക്രീനിൽ നിന്ന് നിങ്ങളുടെ കണ്ണുകളുടെ നോട്ടം മാറ്റേണ്ടതുണ്ടെന്ന് വിദഗ്ധർ തന്നെ നിർദേശിക്കുന്നുണ്ട്. കണ്ണുകൾ മറ്റേതൊരു പേശികളെപ്പോലെ ശക്തവും ആരോഗ്യകരവുമായി തുടരാൻ പതിവ് വ്യായാമം ചെയ്യുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല കണ്ണുകൾ ഇടയ്ക്കിടെ ചിമ്മുവാൻ മറന്നുപോകരുത്.

Also Read :   ശരിക്കും മൈക്കിള്‍ ജാക്‌സണ്‍; ഡാന്‍സിലൂടെ വാഹനങ്ങളെ നിയന്ത്രിച്ച് പൊലീസുകാരന്‍!