ഇന്ത്യയുടെ രാഷ്ട്രിയത്തെ പണം വില പറയുന്ന അവസ്ഥയിലേക്ക് ബി.ജെ.പി. ഗതി മാറ്റിയെന്ന് ബിനോയ് വിശ്വം എം.പി . എല്ലാ മൂല്യങ്ങളും തകർത്ത് ബി.ജെ.പി നീങ്ങുമ്പോൾ കോൺഗ്രസ് നെഹ്റു- ഗാന്ധിയൻ മൂല്യങ്ങളും തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോഡോ എന്ന വാക്കിന്റെ അർത്ഥം ഐക്യം എന്നാണ് .എന്നാൽ ആദ്യം ഈ ഐക്യം ഉറപ്പ് വരുത്തേണ്ടത് സ്വന്തം അനുയായികളിൽ എന്നാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഉറങ്ങുമ്പോൾ കോൺഗ്രസ്സും ഉണർന്നപ്പോൾ ബി.ജെ.പി . ആകുന്ന അനുയായികളുള്ള ദുരവസ്ഥയാണിന്ന് കോൺഗ്രസ്സിന് .കാലികളെ പോലെ എം. എൽ. എ മാരെ വിലക്ക് വാങ്ങുന്ന പാർട്ടിയായി ബി.ജെ.പി. മാറി. കോൺ ഗ്രസ്സും ബി.ജെ.പി. യടക്കമുള്ള വലതുപക്ഷ പാർട്ടികൾ മൂല്യങ്ങളെ കുഴിച്ച് മൂടിയ പാർട്ടികളാണ്. മൂല്യങ്ങളെ പ്രാണവായുവിനെ പോലെ ചേർത്ത് പിടിക്കുന്ന പാർട്ടികളാണ് കമ്യൂണിസ്റ്റ് പാർട്ടികൾ എന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക