അടുക്കളയിൽ നിന്ന് എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യേണ്ടതില്ല. അടുക്കള മാലിന്യം നീക്കം ചെയ്യുന്നത് തന്നെ വലിയൊരു തലവേദനയാണ്. പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കുമ്പോൾ അവയുടെ തൊലി മാലിന്യ കുട്ടയിലേക്ക് എറിയുന്നതിന് പകരം അവ പലതരത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്. എങ്ങിനെ എന്നല്ലേ
സച്ചിൻ തെൻഡുൽക്കർ ഇനി സ്മൈൽ അംബാസഡർ
അടുക്കളയിലെ എല്ലാത്തരം അഴുക്കും വൃത്തിയാക്കാൻ നാരങ്ങയുടെ തോൽ മതിയാകും. അഴുക്കുള്ള സ്ഥലങ്ങളിൽ കുറച്ച് ബേക്കിംഗ് സോഡ വിതറിയശേഷം നാരങ്ങാത്തോലു കൊണ്ട് ഉരച്ചു നോക്കൂ. ചെറിയ കറകൾ മുതൽ ഇരുമ്പ് കറ വരെ അനായാസം കഴുകി കളയാൻ സാധിക്കും.
ഉരുളക്കിഴങ്ങ് തൊലിയിൽ അടങ്ങിയിട്ടുള്ള കൊറ്റികൊളസ് എന്ന എൻസൈം കൺതടങ്ങളിലുള്ള കറുപ്പ് മാറ്റാൻ ഏറെ സഹായിക്കും.
യൂറിക് ആസിഡിനെ അത്ര നിസ്സാരനാക്കേണ്ട; ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും നോക്കാം
അതുപോലെ തന്നെ മുഖചർമ്മം സോഫ്റ്റ് ആക്കാൻ ഏറ്റവും മികച്ച വീട്ടുവൈദ്യമാണ് പഴത്തൊലി മുഖത്ത് ഉരസുന്നത്.
വെള്ളരി തൊലിയും ക്യാരറ്റിന്റെ തൊലിയും പോഷകസമൃദ്ധമാണ്. വൃത്തിയായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ച അരിച്ചെടുക്കുന്ന ക്യാരറ്റ് പീൽ സ്റ്റോക്ക് സൂപ്പുകളിലും കറികളിലും ചേർക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക