തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടത്താനിരുന്ന പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷകളാണ് മാറ്റിയത്. നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ട്, പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു പരീക്ഷ നടത്താനിരുന്നത്.
പുതുക്കിയ തീയതി പ്രൊഫൈൽ സന്ദേശം മുഖേന പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ മറ്റു ജില്ലകളിലെ പരീക്ഷകൾ മാറ്റിയിട്ടില്ല. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് പ്രഖ്യാപിച്ചിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
നെയ്യാറിലെ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയതിനാല്‍ കേന്ദ്ര ജലകമീഷന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച പെയ്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക