കൊളസ്ട്രോൾ ഇന്ന് ജീവിതശെെലി രോഗമായ് മാറിയിരിക്കുകയാണ്. പ്രമേഹം, അമിതവണ്ണം, രക്തസമ്മർദ്ദം എന്നിവ കൊളസ്ട്രോൾ നില ഉയരുന്നതിന് കാരണമാകുന്നു.
കൊളസ്ട്രോൾ അധികമാകുമ്പോൾ ഇത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദ്രോഗം പോലുള്ള പല പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കും. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയേണ്ട് പ്രധാനമാണ്. അതിനായി ലിപിഡ് പ്രൊഫൈൽ പരിശോധന ചെയ്യാവുന്നതാണ്.
കൊളസ്ട്രോള്‍ അളവ് 200 mg/dL ന് താഴേയാണെങ്കിൽ പേടിക്കേണ്ട കാര്യമില്ല. ഈ അളവിനെ നോർമലായി കാണുന്നു. എൽഡിഎൽ കൊളസ്ട്രോൾ 130 mg/dL താഴേയാണ് നിൽക്കുന്നതെങ്കിൽ നല്ലതാണ്. 40ന് താഴേ VLDL cholesterol നിൽക്കുന്നതും ഏറെ നല്ലതാണ്.
എച്ച്ഡിഎൽ കൊളസ്ട്രോൾ എപ്പോഴും 60 mg/dL ന് മുകളിൽ നിൽക്കണമെന്നാണ് പറയുന്നത്. 200 mg/dL ന് മുകളിൽ കൊളസ്ട്രോൾ അളവ് കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. അത് വിവിധ രോഗങ്ങൾക്ക് കാരണമാകും.
20 വയസ്സാകുമ്പോൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്തു തുടങ്ങണം. നോർമലാണെങ്കിൽ അഞ്ചു വർഷത്തിലൊരിക്കൽ ചെയ്താൽ മതി. അല്ലെങ്കിൽ കൊളസ്ട്രോൾ നിലയനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം ചുരുങ്ങിയത് വർഷാവർഷം പരിശോധന നടത്തണം.
40 വയസ്സു കഴിഞ്ഞയാൾ, കൊളസ്ട്രോൾ നില നോർമലാണെന്നു കണ്ടാലും വർഷത്തിൽ ഒരു തവണ പരിശോധന നടത്താൻ മടിക്കരുത്. നോർമൽ അളവുകൾ മറികടക്കുമെന്നു മനസ്സിലായാൽ ഭക്ഷണനിയന്ത്രണവും ശരിയായ വ്യായാമരീതികളും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക