വയറുനിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ചിലരില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ദഹനക്കേടാണ് ഇത്തരം അസ്വസ്ഥതകള്‍ക്ക് കാരണം. ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ വയറുവേദന, മലബന്ധം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ തടയാന്‍ കഴിയുന്നതാണ്. ഭക്ഷണത്തിന് ശേഷം ദഹന പ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യകരമായ ചില പാനീയങ്ങള്‍ അവയ്ക്ക് ഉത്തമമാണ്.
ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് വെള്ളം. മികച്ച ദഹനത്തിനും വെള്ളം ആവശ്യമാണ്. നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുമ്പോള്‍ അത് ഭക്ഷണം ദഹിക്കാനും സഹായിക്കും. വെള്ളം കുടിക്കാന്‍ താല്പര്യമില്ലെങ്കില്, കുറച്ച് നാരങ്ങ പിഴിഞ്ഞ് കുടിക്കാം. നാരങ്ങ പിഴിഞ്ഞോ ജ്യൂസാക്കിയോ കുടിക്കാം.
നാരങ്ങനീര് ആരോഗ്യകരമായ പാനീയങ്ങളില്‍ ഒന്നാണ്. ഇതില്‍ ആന്റി ഓക്സിഡിന്റുകളും വിറ്റാമിന്‍സിയും അടങ്ങിയിട്ടുണ്ട് ഇവയെല്ലാം ശരീരത്തിന് നല്ലതാണ്. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനത്തിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തും, നാരങ്ങയില്‍ സിട്രിക് ആസിഡ് ഉണ്ട്. ഇത് ആമാശയത്തിലെ ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. ഇത് ഭക്ഷണം ദഹിപ്പിക്കാന്‍ സഹായകമാണ്.
ദഹനത്തിന് വളരെയധികം സഹായകമാകുന്ന പാനീയമാണ് മോര്. ഇത് ദഹനത്തിന് സഹായിക്കുന്നതാണ്. ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയകളുടേയും ലാക്റ്റിക് ആസിഡിന്റേയും മികച്ച ഉറവിടമാണ് മോര്. മോരിലെ കുറഞ്ഞ കൊഴുപ്പിന്റെ അളവ് ദഹനം ലളിതമാക്കും. പ്രകൃതിദത്ത പ്രോബയോട്ടിക് ആയ മോരില്‍ കാണപ്പെടുന്ന നല്ല ബാക്ടീരിയകള്‍ വയറുവേദന മലബന്ധം ഉള്‍പ്പെടെയുള്ള ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ആരോഗ്യകരമായ ചായ ആണ് ഇഞ്ചി ചായ. ഇതില്‍ സുപ്രധാന ധാതുക്കളും ആന്‍ഫി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ഇഞ്ചിയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ദഹനവും നന്നായി തന്നെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക