അയോധ്യയിലെ രാമക്ഷേത്രത്തിനായി മഹാരാഷ്ട്ര സർക്കാർ നൽകിയത് 11 കോടി രൂപ. വ്യവസായ മന്ത്രി ഉദയ് സാമന്ത് ആണ് 11 കോടി രൂപയുടെ ചെക്ക് രാമ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയ വിവരം അറിയിച്ചത്.
രാമക്ഷേത്രത്തിന്റെ തുടർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മഹാരാഷ്ട്രയിലെ ജനങ്ങളുടെ സംഭാവനയെന്നോണം പണം നൽകിയത് എന്നും ജനങ്ങൾക്ക് വേണ്ടിയാണ് അയോധ്യയിലെത്തിയതെന്നും ഉദയ് സാമന്ത് അറിയിച്ചു.
11 കോടി രൂപയുടെ ചെക്ക് ക്ഷേത്ര ട്രസ്റ്റിന് കൈമാറുമ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെയും ഉദയ് സാമന്തിനൊപ്പം ചടങ്ങിൽ പങ്കെടുത്തു.
രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാമക്ഷേത്ര നിർമ്മാണത്തിനായി ഇത്രയും വലിയ തുക സംഭാവന നൽകിയതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് നന്ദി അറിയിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങൾക്കും ഈ അവസരത്തിൽ നന്ദി പറയുന്നുവെന്നും ചെക്ക് ഉടൻ ബാങ്കിൽ നൽകിയ പണം അക്കൗണ്ടിലേക്ക് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക