കണ്ണൂർ: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കെ.സുരേന്ദ്രൻ നയിക്കുന്ന ജാഥ കണ്ണൂരിൽ വെച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കേരളത്തിലെ അധമസര്‍ക്കാരിന് മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കേട്ടാല്‍ പെറ്റതള്ള സഹിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കെ.റെയിൽ വരുമെന്ന് പറയുന്നത് പോലെയാകില്ലെന്നും ഏക സിവിൽകോഡ് നടപ്പാക്കിയ ശേഷം ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക