ആരോഗ്യത്തിന് സഹായിക്കുന്ന ചായയുടെ കാര്യമെടുത്താല്‍ ഗ്രീന്‍ ടീ എന്ന ഉത്തരമാകും ആദ്യം വരിക. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഗ്രീന്‍ ടീ. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ മുടി സംരക്ഷണത്തിനും മികച്ചതാണ് ഇത്. ഗ്രീൻ ടി ഓയിൽ ആക്കിയും ഉപയോഗിക്കാം.
ഗ്രീൻ ടീയിൽ യുവത്വം നിലനിർത്തുന്ന ആന്റി ഏജിംഗ് ഗുണങ്ങളും, ആൻറി ഓക്സിഡൻറ്, ആന്റി മൈക്രോബയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കവും മുടിക്ക് ഭംഗിയും പകരുന്നു.
കൈമുട്ടിലേയും കാൽമുട്ടിലേയും വരണ്ട പാടുകൾ മാറ്റാനും ചർമ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കുന്ന ഒരു എണ്ണയാണ് ഗ്രീൻ ടീ ഓയിൽ.
നിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ തുറക്കാൻ ചെറു ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. കുറച്ച് എണ്ണയെടുത്ത് മുഖത്തും കഴുത്തിലും രണ്ട് മിനിറ്റ് എണ്ണ പുരട്ടി എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്യുക. രക്തയോട്ടം വർധിപ്പിക്കാൻ വൃത്താകൃതിയിൽ തേയ്ക്കാം. അല്ലെങ്കിൽ ചെറിയ തുണി ചെറു ചൂട് വെള്ളത്തിൽ മുക്കി മുഖത്ത് വെയ്ക്കാം.
അല്ലെങ്കിൽ നിങ്ങളുടെ മുഖത്ത് എണ്ണ 5 മിനിറ്റ് നേരം ആവി കൊള്ളിക്കാം. ഗ്രീൻ ടീയുടെ ഗുണങ്ങൾ: ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും മുഖത്തിന് മൃദുലതയും തിളക്കവും നൽകാൻ സഹായിക്കും.
ഇത് മുഖക്കുരു കുറയ്ക്കുകയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കുകയും സുഷിരങ്ങളുടെ വലുപ്പം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഒരു സ്കിൻ ടോണറിന് സമാനമായി പ്രവർത്തിക്കുകയും മുഖ ചർമ്മത്തിന്റെ തിളക്കത്തിന് സഹായിക്കുകയും ചെയ്യുന്നു.
കണ്ണിന് താഴെയുള്ള വൃത്തങ്ങളും വീർക്കലും പരിഹരിക്കും. അതേ സമയം ഈ എണ്ണ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിന് ശേഷം മാത്രം ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക