സംവിധായകൻ സുഗീതും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ശിക്കാരി ശംഭു ട്രെയിലർ പുറത്തിറങ്ങി. താന്‍ വലിയൊരു പുലിവേട്ടക്കാരനാണെന്ന് സ്വയം അവകാശപ്പെടുന്ന പീലിപ്പോസ് എന്ന പീലിയായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. മൃഗയയിലെ വാറുണ്ണിയെക്കുറിച്ചും പുലിമുരുകനിലെ മുരുകനെക്കുറിച്ചുമെല്ലാം പരാമര്‍ശിച്ചാണ് സിനിമയുടെ മെയ്ക്കിംഗ്. കുഞ്ചാക്കോ ബോബന്, വിഷ്ണു ഉണ്ണികൃഷ്ണന്, ഹരീഷ് കണാരന്, സലീംകുമാര്‍, ശിവദ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://www.facebook.com/KunchackoBoban/videos/955510951268043/
പ്രതികരിക്കാൻ ഇവിടെ എഴുതുക