ട്രൂക്കോളര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ‘ട്രൂകോളര്‍ ബാക്കപ്പ്’ എന്ന പുതിയ സവിശേഷത അവതരിപ്പിച്ചു. ട്രൂകോളറിന്റെ പുതിയ ബാക്കപ്പ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും. ഒരു ബട്ടണ്‍ ക്ലിക്കിലൂടെ നിങ്ങളുടെ എല്ലാ കോണ്ടാക്ടുകളും, കോള്‍ ഹിസ്റ്ററിയും, കോള്‍ ലോഗുകളും ഗൂഗിള്‍ ഡ്രൈവിലേക്ക് സ്റ്റോര്‍ ആകുന്നു.
ഉപഭോക്താക്കള്‍ പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ അല്ലെങ്കില്‍ ഹാന്‍സെറ്റ് റീസെറ്റ് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ആപ്ലിക്കേഷന്‍ വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യുന്ന ഉപഭോക്താക്കളെ ട്രൂകോളര്‍ ബാക്കപ്പ് ഓപ്ഷന് സഹായിക്കുന്നു.
കൂടാതെ ‘ട്രൂകോളര്‍ കോണ്ടാക്റ്റുകള്’ എന്ന മറ്റൊരു സവിശേഷതയും ട്രൂകോളര്‍ അവതരിപ്പിച്ചു. ഇതിലൂടെ ഓരോ നമ്പറുകളും സംരക്ഷിക്കാനും എസ്എംഎസ് അയക്കാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക