ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലും, കണ്ണൂർ ജില്ലയിൽ ഇരിട്ടി, തളിപറമ്പ് എന്നീ താലൂക്കുകളിലെയും പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ എന്നിവയുൾപ്പടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും കളക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.
കൂടാതെ ഇടുക്കി ജില്ലയിലെ രണ്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍ അവധി പ്രഖ്യാപിച്ചു. ഭാഗിക അവധിയാണ് ജില്ലാ കളക്റ്റര്‍ പ്രഖ്യാപിച്ചത്.
ദേവികുളം ഉടുമ്പന്‍ചോല എന്നീ താലൂക്കുകളിലാണ് അവധി. ശക്തമായ മഴയില്‍ വ്യാപക കൃഷി നാശങ്ങളും അപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക