ശബരിമല: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു. ഐഡന്റിറ്റി കാര്‍ഡ്, മറ്റ് അനുബന്ധ വിവരങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിടുന്നത്.
രാവിലെ ഒന്‍പത് മുതലാണ് സന്നിധാനത്തേക്ക് മാധ്യമങ്ങളെ കടത്തിവിട്ടു തുടങ്ങിയത്. നേരത്തെ രാവിലെ എട്ടു മുതല്‍ മാധ്യമങ്ങള്‍ക്ക് സന്നിധാനത്തേക്ക് പ്രവേശിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക