1. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ചീര. അര കപ്പ് ചീരയില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മികച്ചതാണ് . സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ചീര കഴിക്കുന്നത്ഹീ മോഗ്ലോബിന്റെ അളവ് കൂട്ടാൻ നല്ലതാണ്.
2. അര കപ്പ് ബ്രോക്കോളിയില്‍ രണ്ടു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലായ ബ്രോക്കോളിയിൽ ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം ഉണ്ട്.
3. മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. മഷ്റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും . കൂടാതെ ശരീരത്തിന് ആവശ്യമായ ഇരുമ്പും മഷ്റൂമില്‍നിന്ന് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക