വിളവൂര്‍ക്കല്‍: വീട്ടുകാര്‍ പുറത്തുപോയ തക്കത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന താക്കോലെടുത്ത് വാതില്‍ തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി.
വിളവൂര്‍ക്കല്‍ കോളച്ചിറ ആയാംവിള സുജിഭവനില് മനു എന്നു വിളിക്കുന്ന എം.സുനീഷ്(32) ആണ് പിടിയിലായത്. മോഷണത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ മൊബൈല്‍ഫോണ്‍ പിന്തുടര്ന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച വിളവൂര്‍ക്കല്‍ ദാമോദര്നഗര് ജോനില്‍ സുനിലിന്റെ വീട്ടിലായിരുന്നു മോഷണം. വജ്രം ഉള്‍പ്പെടെ രണ്ടര ലക്ഷത്തിലധികം രൂപയുടെ ആഭരണമാണ് നഷ്ടപ്പെട്ടത്.
ഇയാള്‍ വീട്ടില്ക്കയറിയിട്ട് പുറത്തു പോകുന്നതിന്റെ ദൃശ്യം സമീപവാസി മൊബൈലില്‍ പകര്‍ത്തിയത് പോലസിനു കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക