സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പുരുഷന്മാർ നേരിടുന്ന ലൈംഗികപ്രശ്നങ്ങളാണ്. ലൈംഗികതയോടുള്ള ഭയം, അമിത ഉത്കണ്ഠ, മറ്റു ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതിനു കാരണമായേക്കാം. എന്നാൽ ജനിതക പ്രശ്നങ്ങൾ മൂലവും ശീഘ്രസ്ഖലനമുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾക്ക് ചില പരിഹാരങ്ങളും ഉണ്ട്.
പച്ചക്കറികളും പഴങ്ങളും കഴിക്കുന്ന പുരുഷന്മാർക്ക് ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം കിട്ടുമെന്നാണു പഠനങ്ങൾ പറയുന്നത്. പഴങ്ങളിലും പച്ചക്കറികളിലും നിന്നു ലഭിക്കുന്ന പൊട്ടാസ്യം പോലുള്ള പോഷകങ്ങൾ കൂടുതൽ സ്റ്റാമിന നൽകും. ലൈംഗികബന്ധത്തിൽ ഏർപ്പെടും മുൻപ് ഏത്തപ്പഴം കഴിക്കുന്നതു നല്ലതാണ്. ഏത്തപ്പഴത്തിൽ ധാരാളം പൊട്ടാസ്യമുണ്ട്. ഗ്ലൂക്കോസിന്റെയും കലവറയാണിത്. ഇവ രണ്ടും ലൈംഗികബന്ധത്തിനു കൂടുതൽ ശേഷിയും സമയവും നൽകാൻ സഹായിക്കും.
ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നതു സമയദൈർഘ്യം ലഭിക്കാൻ നല്ലതാണ്. നെല്ലിക്കയിൽ അയണിന്റെയും സിങ്കിന്റെയും ഘടകങ്ങൾ ധാരാളമുണ്ട്. ലൈംഗികവേഴ്ചയ്ക്കു മുൻപു സ്ട്രോബറി കഴിച്ചാൽ ഉന്മേഷവും കൂടും. പുരുഷന്മാരുടെ ലൈംഗികശേഷിയെ സാരമായി ബാധിക്കുന്നതാണു പുകവലി. സ്ഥിരമായി പുകവലിക്കുന്ന ഒരാൾക്ക്, പുകവലിക്കാത്തവർക്കു ലഭിക്കുന്നതിന്റെ പാതിയോളം സമയമേ ലൈംഗികവേഴ്ചയ്ക്കു കിട്ടൂ.
പതിവായി വ്യായാമം ചെയ്യുന്നവർ ലൈംഗികജീവിതം നന്നായി ആസ്വദിക്കുന്നവരാണ്. കൈകാലുകളുടെയും വയറിന്റെയും പേശികൾ കരുത്തുറ്റതാണെങ്കിൽ ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം കിട്ടും.തിടുക്കം കാട്ടാതെയുള്ള ലൈംഗികബന്ധമാണ് ആരോഗ്യകരം.
പുരുഷനിലും സ്ത്രീയിലും രതിമൂർച്ഛ സംഭവിക്കുമ്പോഴാണു ലൈംഗികബന്ധം പൂർണതയിലെത്തുന്നത്. സമയക്കുറവുള്ള പുരുഷന്മാർക്കു സ്ത്രീയുടെ രതിമൂർച്ഛ വരെ കാത്തിരിക്കാൻ പറ്റാതായേക്കാം. അങ്ങനെയുള്ളവർ ഫോർപ്ലേയ്ക്ക് കൂടുതൽ സമയം കണ്ടെത്തുക. ഒപ്പം ദിവസം എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം നല്ല ലൈംഗിക വേഴ്ചയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക