കൊച്ചി: കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലും വര്‍ദ്ധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 37,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 37,120 രൂപയായിരുന്നു പവന് വില രേഖപ്പെടുത്തിയത്. പിന്നീട് ഘട്ടം ഘട്ടമായി വര്‍ധിച്ചാണ് 37,800 രൂപയിലെത്തിയത്.
കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ വില കുറയില്ലെന്നാണ് വിദ്ഗധ അഭിപ്രായം. കോവിഡ് പ്രതിസന്ധി കഴിയാതെ സ്വര്‍ണവിപണി സ്ഥിരത കൈവരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക