മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത് അഞ്ചാം പ്രതിയായി. വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത് ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ എത്തിയാണ്. വീഡിയോ കോൺഫറൻസ് വഴി ഇബ്രാഹിംകുഞ്ഞിനെ വൈകുന്നേരത്തോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
കഴിഞ്ഞ ഒരു വർഷമായി കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ഇബ്രാഹിംകുഞ്ഞ് ചികിത്സ തേടിയിരുന്നതായാണ് വിവരം. ആശുപത്രിയിൽ ഇന്നലെ രാത്രി ഏഴേ കാലോടെ വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ എത്തിയാണ് വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക