തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണമെന്ന് മില്‍മ ആവശ്യപ്പെട്ടു. മില്‍മ സര്‍ക്കാരിന് നല്കിയ ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത് 100 ഗ്രാം നെയ്യും 200 ഗ്രാം പാല്‍പ്പൊടിയും കിറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ്. ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത് കഴിഞ്ഞ ദിവസം ചേര്‍ന്ന മില്‍മ ബോര്‍ഡ് യോഗത്തിലാണ്. ഇതിലൂടെ മില്‍മ ലക്ഷ്യമിടുന്നത്
സംസ്ഥാനത്ത് അധികമായി സംഭരിക്കുന്ന നെയ്യും പാല്‍പ്പൊടിയും ഉപയോഗപ്പെടുത്താനാണ്.
രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തും
മില്‍മ അധികമായി സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ കഴിയുന്നില്ല. ശുപാര്‍ശ സമര്‍പ്പിച്ചത് ഈ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
പ്രവാസികള്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ക്ഷീരമേഖലയിലേക്ക് എത്തിയതോടെ പാല് ഉല്‍പ്പാദനം വര്‍ധിച്ചിട്ടുണ്ട്. എന്നാൽ സംഭരിക്കുന്നതിനനുസരിച്ച് പാല് വില്‍പ്പന നടക്കുന്നില്ല. അധിക പാല് മറ്റു രീതിയില്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശുപാര്‍ശ സമര്‍പ്പിച്ചതെന്ന് മില്‍മ ചെയര്മാന് പി എ ബാലന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക