ഡൽഹിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭത്തിന്റെ നാൽപത്തിമൂന്നാം ദിവസമായ ഇന്ന് അതിർത്തികളിൽ അരലക്ഷത്തിലധികം ട്രാക്ടറുകൾ നിരന്ന കൂറ്റൻ ട്രാക്ടർ റാലി നടന്നു.
പക്ഷിപ്പനി: കേന്ദ്ര സംഘം പരിശോധന ആരംഭിച്ചു
ഡൽഹിയുടെ കിഴക്കും പടിഞ്ഞാറും മേഖലയിലെ നാല് അതിർത്തികളിലാണ് ട്രാക്ടർ റാലി സംഘടിപ്പിച്ചത്. പടിഞ്ഞാറൻ മേഖലയിലെ സിംഗുവിൽ നിന്ന് തിക്രിയിലേക്കും, തിക്രിയിൽ നിന്ന് സിംഗുവിലേക്കും രാവിലെ പതിനൊന്ന് മണിയോടെയാണ് റാലി പുറപ്പെട്ടത്.
രണ്ട് സംഘങ്ങളും സംഗമിച്ച ഇടത്ത് കർഷക സഭ ചേർന്നു. ഇതേസമയം തന്നെ കിഴക്കൻ മേഖലയിൽ ഗാസിപൂരിൽ നിന്ന് പൽവാലിലേക്കും, പൽവാലിൽ നിന്ന് ഗാസിപൂരിലേക്കും റാലികൾ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക