വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ‘ഹൃദയം’ . പ്രണവ് മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് പാടിയ ഗാനവും ഏറ്റവും ഒടുവില്‍ വൻ ഹിറ്റായിരിക്കുകയാണ്. ‘ദര്‍ശന’ എന്ന ആദ്യ ഗാനവും തരംഗമായിരുന്നു. ഇപോഴിതാ ‘ഹൃദയം’ എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് പാടുന്ന രംഗങ്ങള്‍ ഉള്‍പ്പടെയുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
‘താരം തെളിഞ്ഞു’ എന്ന് തുടങ്ങുന്ന ഗാനമാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ ശബ്ദത്തില്‍ പുറത്തുവിട്ടത്. പൃഥ്വിരാജ് പാടുന്ന രംഗങ്ങളുമുള്ള വീഡിയോ ഇപോള്‍ വിനീത് ശ്രീനിവാസൻ പുറത്തുവിട്ടിരിക്കുകയാണ്. ‘ഹൃദയം’ എന്ന പുതിയ ചിത്രത്തിലെ അഞ്ചാം ഗാനമായിരുന്നു ഇത്. ഹേഷമാണ് ‘ഹൃദയം’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക