കോഴിക്കോട്: ജിയോയും എയര്‍ടെലും രാജ്യത്തുടനീളം മത്സരിച്ച് 5 ജി അവതരിപ്പിക്കുകയാണ്. കേരളത്തില്‍ തൃശൂര്‍, കോഴിക്കോട് നഗരപരിധികളില്‍ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി.
നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും ജിയോ 5 ജി ലഭ്യമാക്കിയിരുന്നു. ജിയോ വെല്‍ക്കം ഓഫറിന്റെ ഭാഗമായി ഇപ്പോള്‍ പരിധിയില്ലാത്ത 5 ജി ഡാറ്റ കാര്യമായ ചെലവില്ലാതെ ലഭിക്കും.
ജിയോ ഉപയോക്താക്കള്‍ക്ക് 5 ജി ലഭിക്കുന്നതിന് അവരുടെ സിം കാര്‍ഡ് മാറ്റേണ്ടതില്ല. നിങ്ങളുടെ ഫോണ്‍ 5G സപ്പോര്‍ട്ടീവ് ആയിരിക്കണം എന്ന് മാത്രം. കൂടാതെ ഫോണിന് പോസ്റ്റ്പെയ്ഡ് കണക്ഷന് അല്ലെങ്കില്‍ 239 രൂപയോ അതില്‍ കൂടുതലോ ഉള്ള അടിസ്ഥാന പ്രീപെയ്ഡ് റീചാര്‍ജ് ഉണ്ടായിരിക്കണം.
700, 3500, 26 എന്നീ 5 സ്പെക്ട്രം ബാന്‍ഡുകളാണ് ജിയോക്കുള്ളത്. തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി കാരിയര്‍ അഗ്രഗേഷനും ജിയോ 5ജി പിന്തുണയ്ക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക