പതിവായി വ്യായാമം ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹം തടയാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും, ഊര്‍ജ്ജസ്വലരായ് തുടരാനും, ആരോഗ്യം മെച്ചപ്പെടുത്താനും മാനസീകാരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും വ്യായാമം സഹായിക്കുന്നു.
ഇന്‍സുലിന്റെ സംവേദനക്ഷമതയെ വര്‍ധിപ്പിക്കാന്‍ വ്യായാമത്തിലൂടെ കഴിയും. അതായത് ലഭ്യമായ ഇന്‍സുലിന്‍ ഉപയോഗിച്ച് കോശങ്ങള്‍ രക്തത്തില്‍ നിന്നും പഞ്ചസാരയെ ആഗിരണം ചെയ്ത് അത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജമാക്കി മാറ്റുന്നു.
പതിവായി വ്യായാമം ശീലമാക്കിയ ടൈപ്പ് ടു പ്രമേഹക്കാരില്‍ വ്യായാമം ചെയ്യാത്തവരേക്കാള്‍ പ്രമേഹം നിയന്ത്രണവിധേയമാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ചികില്‍സയോടൊപ്പം ടൈപ്പ് ടു പ്രമേഹത്തെ പ്രതിരോധിക്കാനുള്ള വഴിയാണ് വ്യായാ
പ്രതികരിക്കാൻ ഇവിടെ എഴുതുക