നമ്മള് കഴിക്കുന്ന ആഹാരം കൃത്യമായി ദഹിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ അതുപോലെ വയറിന് പിടിക്കാത്ത ആഹാരം കഴിച്ചാലെല്ലാം തന്നെ വയറ്റില്‍ ഗ്യാസ് നിറയുന്ന അവസ്ഥ പലര്‍ക്കും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ വയറ്റില്‍ അമിതമായി ഗ്യാസ് ഉണ്ടാകുന്നത് മാറ്റി എടുക്കാന്‍ പെട്ടെന്ന് വീട്ടില്‍ തന്നെ ചെയ്യാവുന്ന നോക്കാം.
കുരുമുളക്
രുചിയില്ലാത്ത പലവിഭവങ്ങള്‍ക്കും ആസ്വാദ്യത നല്കാന് കുരുമുളകിനാകുന്നു. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം ഗുണങ്ങള്‍ കുരുമുളകിനുണ്ട്. ശരീര വണ്ണം കുറക്കുന്നതിനും പോഷണപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതും ഉള്‍പ്പെടെയുള്ള ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട്. വിറ്റാമിന്‍ എ, കെ, സി, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാല്‍ സമ്പന്നമാണ് കുരുമുളക്.
ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന് സഹായിക്കുന്ന ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു. എരിവുള്ള ഭക്ഷണം ശരീരത്തിലെ പോഷണ പ്രവര്‍ത്തനത്തെ സഹായിക്കും.
അയമോദകം
ദഹന പ്രശ്നങ്ങളെല്ലാം മാറ്റി വയറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ അയമോദകം ഏറ്റവും നല്ലതാണ്. പ്രത്യേകിച്ച് ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അയമോദകം ബെസ്റ്റ് തന്നെ. അയമോദകത്തില്‍ തൈമോള്‍ എന്ന എസ്സന്‍ഷല്‍ ഓയില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് ദഹനം കൃത്യമായി നടക്കാനും വിശപ്പ് ഉണ്ടാക്കാനും വയര്‍ ചീര്‍ക്കല്‍ ഗ്യാസ് എന്നിവ ഇല്ലാതാക്കാനും വളരെയധികം സഹായിക്കുന്നുണ്ട്.
ഇഞ്ചി
അയമോദകം പോലെ തന്നെ ഇഞ്ചിയും സത്യത്തില്‍ വയറിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ വളരെ നല്ലതാണ്. ദഹന പ്രശ്നങ്ങള്‍ക്കും വയര്‍ ചീര്‍ത്ത് വരല്, ഗ്യാസ് എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇഞ്ചി ഫലപ്രദമായി തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇഞ്ചി വയറ്റിലെ അസിഡിക് നേച്വര്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, നെഞ്ചെരിച്ചില്‍ എന്നീ പ്രശ്നങ്ങള്‍ വേഗത്തില്‍ മാറ്റി എടുക്കാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക