ശ്വാസകോശത്തിന്റെ ആരോഗ്യം നമ്മൾ കഴിക്കുന്ന ഭക്ഷണ രീതി അനുസരിച്ചു ആണ്. പുകവലി, അന്തരീക്ഷ മലിനീകരണം, അലര്‍ജി എന്നിങ്ങനെ നമ്മുടെ ചുറ്റുപാടുകളുമായും ജീവിതരീതികളുമായും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ബന്ധമുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനായി എന്തെല്ലാമാണ് ചെയ്യേണ്ടത് നോക്കാം.
പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ ഇതുപേക്ഷിക്കണം. അതുപോലെ തന്നെ മലിനമായ അന്തരീക്ഷത്തില്‍ അധികസമയം ചെലവിടരുത്. അലര്‍ജിയുള്ളവരാണെങ്കില്‍ അവര്‍ ദീര്‍ഘസമയം ചെലവിടുന്ന ഇടങ്ങളിലെ ശുചിത്വം ഉറപ്പാക്കണം.
ശ്വാസകോശാരോഗ്യം ഉറപ്പാക്കാൻ ഭക്ഷണത്തിലും നമുക്ക് ചിലത് ശ്രദ്ധിക്കാൻ സാധിക്കും
ഒമേഗ-3 ഫാറ്റി ആസിഡ്സ് അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പ്രധാനമായും മീൻ ആണ് ഒമേഗ-3 ഫാറ്റി ആസിഡിന്റെ സ്രോതസ്. അതും കൊഴുപ്പുള്ള മീനുകള്‍. മത്തി, ചൂര എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഡയറ്ററി സപ്ലിമെന്റ് ആയും ഒമേഗ-3 ഫാറ്റി ആസിഡ് എടുക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക