ലെമണ്‍ ടീ അഥവാ ചെറുനാരങ്ങ ചേര്‍ത്ത ചായ ഇഷ്ടപ്പെടുന്നവര്‍ ആണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ലെമൺ ടീ അധികം കുടിക്കുന്നത് നല്ലതല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതിന്റെ കാരണങ്ങൾ അറിയാം.
ദഹനപ്രശ്നങ്ങളകറ്റാനാണ് പലരും ലെമൺ ടീ കുടിക്കുന്നതെങ്കിലും സത്യത്തില്‍ ലെമണ്‍ ടീ ദഹനപ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്യുകയെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ചെറുനാരങ്ങയില്‍ ആസിഡ് അംശം അടങ്ങിയിട്ടുണ്ട്. ചായയിലാകട്ടെ ടാന്നിൻ എന്ന പദാര്‍ത്ഥം അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അങ്ങനെയെങ്കില്‍ ചെറുനാരങ്ങയും തേയിലയും കൂടി ചെല്ലുമ്പോള്‍ ദഹനപ്രശ്നങ്ങള്‍ കൂടുമെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ് നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ). നേരത്തേ സൂചിപ്പിച്ചത് പോലെ തന്നെ ലെമൺ ടീ ആസിഡ് ലെവല്‍ വര്ധിപ്പിക്കുമെന്നതിനാല് ഇത് നിര്‍ജലീരണവും ഉണ്ടാക്കുമെന്ന് ഒരു വാദം.
ലെമൺ ടീ പതിവാക്കിയാല്‍ അത് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയുന്നവരുമുണ്ട്. സ്ഥിരമായും ഇത്രയും അസിഡിക് ആയ പാനീയം ചെല്ലുമ്പോള്‍ പല്ലിന്റെ ഇനാമലിന് കേട് പറ്റുന്നു, ക്രമേണ പല്ലില്‍ പോടുണ്ടാകാനും വായുടെ ആകെ ആരോഗ്യം തന്നെ ബാധിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ലെമൺ ടീ പതിവാക്കുന്നത് എല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നു. ലെമൺ ടീ കഴിക്കുമ്പോള്‍ ചായയിലടങ്ങിയിരിക്കുന്ന അലൂമിനിയത്തെ ആകിരണം ചെയ്യുന്നതിലേക്ക് നയിക്കുമത്രേ. സാധാരണഗതിയില്‍ ഇങ്ങനെ അലൂമിനിയം ആകിരണം ചെയ്യുന്ന സാഹചര്യമുണ്ടാകുന്നില്ലത്രേ. ഇതാണ് ക്രമേണ എല്ലിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക