റാഗിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയതിനാൽ സൂപ്പർഫുഡ് വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. ഇതിൽ ധാരാളം കാത്സ്യം അടങ്ങിയിരിക്കുന്നു. അതു കൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതിൽ പഞ്ചസാരയുടെ അംശം കുറവായതിനാൽ പ്രമേഹരോഗിക്കൾക്കും ഉപയോഗിക്കാം. റാഗി സൂപ്പ് ആയി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. റാഗി സൂപ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
റാഗി സൂപ്പ് തയ്യാറാക്കാനായി ആവശ്യമായ പച്ചക്കറികൾ വെള്ളത്തിലിട്ട് തിളപ്പിച്ച് കുഴമ്പ് രൂപത്തിലാക്കുക അതിലേക്ക് ദ്രവ രൂപത്തിലായ റാഗി ചേർക്കുക. അതൊടൊപ്പം വേണമെങ്കിൽ കുരുമുളക് ചേർക്കാവുന്നതാണ്.
ഇത് ദഹനത്തിന് സഹായിക്കും, അതോടൊപ്പം മല്ലിയും വിനീഗറും ചേർക്കാം. ഇതിൽ നിരവധി വ്യത്യസ്ത കൊണ്ടുവരാവുന്നതാണ്. ഇതിൽ അല്പം സ്പ്രിംഗ് ഒനിയൻ (ഉള്ളി), പനീർ കഷ്ണങ്ങളാക്കി ചേർക്കുക അതിനു ശേഷം ഇതിൽ ഇഞ്ചി ചേർത്ത് രുചി വർദ്ധിപ്പിക്കാം.
നിങ്ങൾ മാംസാഹാരിയാണെങ്കിലും നിങ്ങൾക്ക് റാഗി സൂപ്പിനൊപ്പം ചെറു കഷ്ണങ്ങളാക്കിയ ചിക്കൻ കൂടി ചേർത്ത് പ്രോട്ടീൻ സമ്പന്നമായ സൂപ്പ് കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക