കാഴ്ചയിൽ ചെറുതാണ് എങ്കിലും ഗുണങ്ങളിൽ വമ്പനാണ് എള്ള്. ഇതിൽ 55 ശതമാനം എണ്ണയും 20 ശതമാനം പ്രോട്ടീനും ഉണ്ട്. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറ ആണിത്. എള്ളെണ്ണയിൽ ലിനോലെനിക് ആസിഡ്, ഒലേയിക് ആസിഡ് ഇവയുണ്ട്. കൂടാതെ അമിനോ ആസിഡുകളായ ലൈസിൻ, ട്രിപ്പ്റ്റൊഫാന്‍, മെഥിയോനൈൻ എന്നിവയുമുണ്ട്. വളരെക്കാലം മുൻപു തന്നെ മനുഷ്യർ ഉപയോഗിച്ചിരുന്ന സസ്യമാണിത്.
ഒരു ടേബിൾ സ്പൂൺ എള്ളിൽ 52 കാലറി ഉണ്ട്. കൂടാതെ കൊഴുപ്പ്, കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, കോപ്പർ, മാംഗനീസ്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്. സിങ്ക്, തയാമിൻ ഇവയും അടങ്ങിയിരിക്കുന്നു.
- എള്ളുകളിലടങ്ങിയിരിക്കുന്ന സിങ്ക് ചുവന്ന രക്ത കോശങ്ങളുടെ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
- കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും ബുദ്ധി വികാസത്തിനും എള്ള് കഴിക്കുന്നത് ഉത്തമമാണ്. എള്ളില്‍ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഓര്‍മശക്തി വര്‍ധിപ്പിക്കുവാനും, പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും കഴിയുന്നു.
- കൂടാതെ, കുട്ടികള്‍ക്ക് ഇത് ദിവസവും കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നതാണ്. അത് കൂടാതെ ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.
- ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താനും ഇതിന്റെ ഉപയോഗം കൊണ്ട് സാധ്യമാകും.
- ആര്‍ത്തവസമയത്തെ അധികമായുളള വയറ് വേദന ഇല്ലാതാക്കാൻ എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ മതി. എള്ളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുന്നതാണ്.
- മുടിയുടെ ഭംഗി നിലനിർത്താനും മുടികൊഴിച്ചിൽ തടയാനും എള്ള് ധാരാളം മതി. മുടിക്ക് മിനുസവും കറുപ്പും എള്ള് പ്രധാനം ചെയ്യുന്നു.
- എള്ളിലടങ്ങിയ ഫൈറ്റോസ്റ്റെറോളുകൾ കൊളസ്ട്രോൾ ഉൽപ്പാദനം തടയുന്നു. കറുത്ത എള്ളിലാണ് ഫൈറ്റോസ്റ്റെറോൾ ധാരാളം ഉള്ളത്. അർബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്നീഷ്യം, ഫൈറ്റോസ്റ്റെറോൾ ഇവ എള്ളിലുണ്ട്.
- സമ്മർദം അകറ്റാൻ സഹായിക്കുന്ന ധാതുക്കൾ ആയ മഗ്നീഷ്യം, കാൽസ്യം ഇവ എള്ളിലുണ്ട്. തയാമിൻ, പെറ്റോഫാൻ മുതലായ ജീവകങ്ങളുമുണ്ട്. ഇത് സെറോടോണിൻ എന്ന ഹോർമോണിന്റെ ഉത്പ്പാദനം കൂട്ടുന്നു.
- എള്ളിൽ ധാരാളം കോപ്പർ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തെ തടയുന്നു. വേദന കുറയ്ക്കുന്നു, എല്ലുകളെയും സന്ധികളെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്തുന്നു.
- എള്ളെണ്ണ ചർമത്തെ മൃദുവാക്കുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ചുവപ്പ്, തടിപ്പ്, മുഖക്കുരു ഇവയെ എല്ലാം അകറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക