ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന വികടകുമാരൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാനസ കൃഷ്ണനാണ് ചിത്രത്തിലെ നായിക.
സലിംകുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ, കലാഭവൻ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാർ, സീമാ ജി നായർ, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ചാന്ദിനി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ തിരക്കഥയെഴുതുന്നത് വൈ.വി രാജേഷ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക