ഗ്രോ ബാഗുകളുപയോഗിച്ച് നമ്മുടെ വീട്ടിലെ ജൈവ മാലിന്യങ്ങൾ എങ്ങനെ ഈസിയായി കമ്പോസ്റ്റ് ആക്കി മാറ്റാമെന്ന് നോക്കാം. നമ്മുടെ വീട്ടിലുണ്ടാക്കുന്ന ജൈവ മാലിന്യങ്ങളെല്ലാം തന്നെ നമുക്കിതിനായി ഉപയോഗപ്പെടുത്താം.
ആദ്യമായി ഗ്രോബാഗിൽ 2-3 ഇഞ്ച് കനത്തിൽ മണ്ണും കരിയില ഉണക്കിപ്പൊടിച്ചതും ചേർത്തിടുക. അതിനു മുകളിൽ വീട്ടിലുണ്ടാകുന്ന ജൈവാവശിഷ്ടങ്ങൾ ഇടുക. പച്ചക്കറികളുടെ തൊലി, അവശിഷ്ടങ്ങൾ, ഏത്തപ്പഴത്തിന്റെ തൊലി, മുട്ടത്തോട് പൊടിച്ചത് എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാം.
ഇതിനു മുകളിൽ വീണ്ടും 2-3 ഇഞ്ച് കനത്തിൽ മണ്ണിട്ട് മൂടുക. ഈ പ്രക്രിയ ഗ്രോബാഗ് നിറയുന്നതുവരെ തുടരുക. ഈ ഗ്രോബാഗ് ഒന്നര മുതൽ രണ്ട് മാസം വരെ തണലത്ത് വയ്ക്കണം. ഇതിലേക്ക് അധികം വെള്ളം വീഴാതെ സൂക്ഷിക്കണം. ഇടയ്ക്കിടയ്ക്ക് മാത്രം വെള്ളം തളിച്ച് കൊടുക്കാം.
രണ്ടുമാസം കൊണ്ട് നാം ഗ്രോബാഗിൽ നിക്ഷേപിച്ച ജൈവാവശിഷ്ടങ്ങൾ മണ്ണിനോട് പൊടിഞ്ഞ് ചേരും. 2 മാസം കഴിഞ്ഞ് ഗ്രോബാഗിനുള്ളിലെ കമ്പോസ്റ്റ് പുറത്തേക്ക് തട്ടി നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് 2 പിടി വേപ്പിൻ പിണ്ണാക്ക്, ഒരുപിടി എല്ലുപൊടി, 2-3 പിടി ഉണക്ക ചാണകപ്പൊടി എന്നിവ ചേർത്ത് ചെടികൾ നടുവാനായി ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക