പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 10നാണ് നട അടയ്ക്കുന്നത്. പിന്നെ മണ്ഡലകാല പൂജകള്‍ക്ക് വേണ്ടി നവംബര്‍ 16നാണ് നട തുറക്കുക.
ശബരിമലയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വനിതാ പ്രക്ഷോഭകരെ നേരിടാനുള്ള വനിതാ പോലീസ് സംഘം സന്നിധാനത്തെത്തി. 15 വനിതാ പോലീസുകാരെയാണ് സന്നിധാനത്ത് വിന്യസിച്ചിരിക്കുന്നത്. 50 വയസിന് മുകളിലുള്ളവരാണ് ഇവര്‍.
പമ്പയില്‍ നൂറു വനിതാപോലീസുകാരെ എത്തിച്ചിട്ടുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയും സായുധ പോലീസിനെ വിന്യസിച്ചു കര്‍ശനപരിശോധന നടത്തിയുമാണ് അയ്യപ്പഭക്തരെ മല കയറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ 2,300 ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക