കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ തീ പിടിച്ചു. വീടിന്റെ ഒരു കിടപ്പുമുറി മുഴുവന്‍ കത്തിനശിച്ചു. വെളുപ്പിന് 2 മണിയോടെയാണ് സംഭവം. ആളപായം ഉണ്ടായില്ല .
സംഭവ സമയത്ത് വീട്ടിൽ ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തൃക്കാക്കര ‘ഗാന്ധി നഗര്‍ നിലയങ്ങളിലെ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.
കോഴയാരോപണത്തിൽപെട്ട് വിലക്കിലായിരുന്ന ശ്രീശാന്ത് ഇപ്പോൾ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇദ്ദേഹത്തിന്റെ വിലക്ക് നീക്കം ചെയ്യാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക